Today: 14 Jun 2025 GMT   Tell Your Friend
Advertisements
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി
Photo #1 - India - Otta Nottathil - indian_embassy_cautions_citizens
ടെഹ്റാന്‍: ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിനു പിന്നാലെ ഇറാനിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് തെഹ്റാനിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. എംബസി നല്‍കുന്ന അപ് ഡേറ്റുകള്‍ ഫോളോ ചെയ്യണമെന്നും ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തെഹ്റാനിലെ ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

ഇറാനു നേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. തെഹ്റാനില്‍ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും കുട്ടികള്‍ ഉള്‍പ്പടെ മരിച്ചതായും ഇറാനിയന്‍ സ്റേററ്റ് മീഡിയ ഐആര്‍ എന്‍എ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇതിനു പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകളെ ശരി വച്ചു കൊണ്ടാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ഇസ്രയേലിന്‍റേത് ഏകപക്ഷീയമായ നടപടിയാണെന്ന് യുഎസ് സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാവിലെ ദേശീയ സുരക്ഷാ കൗണ്‍സിലിന്‍റെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്‍റെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി ഉള്‍പ്പടെയുള്ളവര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
- dated 14 Jun 2025


Comments:
Keywords: India - Otta Nottathil - indian_embassy_cautions_citizens India - Otta Nottathil - indian_embassy_cautions_citizens,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
prasannan_anicad_cartoonist_yesudasan_award_2025
പ്രസന്നന്‍ ആനിക്കാടിന് കാര്‍ട്ടൂണിസ്ററ് യേശുദാസന്‍ പുരസ്ക്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
black_box_DDR_found_crashed_air_india_june_12_2025
തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സും ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കണ്ടെുത്തു ; വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഹൃദയഭേദകം ; എയര്‍ ഇന്‍ഡ്യ വിമാനാപകടത്തില്‍ മലയാളിയുള്‍പ്പടെ മരിച്ചത് 241 പേര്‍ ; ആകെ മരണം 265 കവിഞ്ഞേക്കും Recent or Hot News
അഹമ്മദാബാദില്‍
ബോയിങ് ഡ്രീംലൈനറിന് സംഭവിച്ചതെന്ത തുടര്‍ന്നു വായിക്കുക
air_india_dreamliner_boeing_crashed_ahmedabad_june12_2025
എയര്‍ ഇന്‍ഡ്യാ ഡ്രീംലൈനര്‍ വിമാനത്തിന് അഹമ്മദാബാദില്‍ മഹാദുരന്തം ; 242 യാത്രക്കാരില്‍ 110 പേര്‍ മരിച്ചു Recent or Hot News
110 പേര്‍ മരിച്ചു തുടര്‍ന്നു വായിക്കുക
norka_roots_santhvana_support
പ്രവാസികള്‍ക്ക് സഹായങ്ങളുമായി നോര്‍ക്കയുടെ സാന്ത്വന പദ്ധതി Recent or Hot News
തുടര്‍ന്നു വായിക്കുക
trump_putin_india_pak_talks
ട്രംപ് ~ പുടിന്‍ ചര്‍ച്ചയില്‍ ഇന്ത്യ ~ പാക്കിസ്ഥാന്‍ പ്രശ്നവും വിഷയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us